03 April, 2008

ഞങ്ങളെ തൊട്ടു കളിച്ചവരൊന്നും…….

ഭാഗം 1

കാലചക്രം തിരിഞ്ഞു തിരിഞ്ഞു 2006 ആയ കാലം (കാലചക്രം എങ്ങനെ തിരിയുന്നു എന്നറിയാത്തവര് പഴയ മഹാഭാരതം സീരിയല് കണ്ടാല് മതി, അത് തുടങ്ങുന്നത് തന്നെ ഈ ചക്രം തിരിച്ചു കൊണ്ടാണ്). പതിവു പോലെ ഒരു B-Tech പരീക്ഷക്കാലം, ഞങ്ങള് ഹോസ്റ്റലേഴ്സ് എല്ലാവരും ഗംഭീര പഠിത്തത്തിലാണു. അല്ലേലും പഠിത്തം എന്നു പറഞ്ഞാല് പിന്നെ ഞങ്ങള്ക്കെല്ലാവറ്ക്കും ഭയങ്കര ഹരമാണ്, ഒരേ തൂവല് പക്ഷികള് എന്നൊക്കെ പറയാറില്ലെ, ദതു തന്നെ. കോളേജ് ചെയറ്മാനായ പീഡു തംബുരാന് Age of empires എന്ന കടുകട്ടി സബ്ജക്റ്റിന്റെ രണ്ടാം അധ്യായം ആണു പഠിക്കുന്നത്, ഞാനാവട്ടെ Euro Trip എന്ന ഒരു ഈസി സബ്ജക്റ്റും. ഞങ്ങളുടെ അയല് മുറിയന്മാറ് അഡ്വാന്സ്ഡ് സബ്ജക്റ്റുകള് മാത്രമേ പഠിക്കാറുള്ളൂ, അതും ഗ്രൂപ്പ് സ്റ്റഡി. അവന്മാരിപ്പോള് പച്ചീസി എന്ന ഇറ്റാലിയന് സബ്ജക്റ്റാണ് പഠിക്കുന്നത്, ഇതിന്റെ ഇന്ഡ്യന് പതിപ്പായ ലൂഡോ എന്ന സബ്ജക്റ്റുണ്ടെങ്കിലും ഇവറ്ക്ക് സ്നേക്ക് ആന്ഡ് ലാഡറോടു കൂടിയ പച്ചീസി ആണു പഥ്യം, മറ്റൊന്നും കൊണ്ടല്ല എല്ലാരും കോണ്ഗ്രസ്കാരാണു. അതാണ് ഈ ഇറ്റലി പ്രേമത്തിനു കാരണം. പിന്നെ നമ്മുടെ ഭൂലോക പഠിപ്പിസ്റ്റായ ലുട്ടാപ്പിയാവട്ടെ യോഗനിദ്രയിലാണു. അദ്ദേഹം, തന്നെ അതിലേക്കായതല്ല OPR, OCR, MCB എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഏതെങ്കിലും External Agents മായുള്ള രാസപ്രവറ്ത്തന ഫലമായിരിക്കാം ഈ യോഗനിദ്ര. എന്തായാലും കിടക്കുന്ന പ്രദേശം മുഴുവന് വാള്മുനയാല് കളം വരച്ചുള്ള ആ കിടപ്പ് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണേ!!അങ്ങനെ എല്ലാവരും അവനവന് ആനന്ദം കണ്ടെത്താനുള്ള മാറ്ഗ്ഗങ്ങളുമായി സസുഖം വാഴുമ്പോളാണ് ആ അശരീരി കേട്ടത്.

എക്സാം മാറ്റിവെച്ചേ……… എക്സാം മാറ്റിവെച്ചേ!!!!

നമ്മുടെ കുട്ടിച്ചാത്തനാണു അലറി വിളിക്കുന്നത്. ഇന്ഡ്യാവിഷനില് ന്യൂസ് ഫ്ലാഷുണ്ടു പോലും. ചാത്തന്റെ പുറകെ വന്ന പ്രിയനും വാറ്ത്ത ശരി വെച്ചു. ഇനി ഇപ്പോള് എന്ത് ചെയ്യും ഇതു വരെ പഠിച്ചതെല്ലാം വെറുതെ, നമ്മുടെ നമ്പീശനാവട്ടെ സങ്കടം സഹിക്കാതെ കരഞ്ഞു തുടങ്ങി. അദ്ദേഹം വളരെ നന്നായി പച്ചീസി പഠിച്ചിരുന്നു. ഞാന് പറഞ്ഞു “കരയണ്ട നമ്പിക്കുട്ടാ പരീക്ഷ മാറ്റിവെച്ചതല്ലെ ഉള്ളൂ, ക്യാന്സല് ചെയ്തിട്ടൊന്നുമില്ലല്ലൊ, ചത്താലും ശരി നമ്മള് പരീക്ഷ എഴുതിയിരിക്കും”.

ഇനി ഈ സങ്കടം എങ്ങനെ മാറ്റും?? അതിനു ഞങ്ങളുടെ മുന്നില് 2 വഴികളാണ് തെളിഞ്ഞു വന്നത്.

1. ഈ സങ്കടം വൃത്താന്തം ലേഡീസ് ഹോസ്റ്റലില് അറിയിക്കുക.
2. ഹോളി ആഘോഷിക്കുക.

ഒന്നാമത്തെ കാര്യം ചാത്തന് അപ്പോള് തന്നെ ചെയ്തു കഴിഞ്ഞു. ഇവിടെ കേട്ടതിനേക്കാള് പതിന്മടങ്ങ് ഉച്ചത്തില് നെഞ്ചത്തടിയും നിലവളിയും അവിടെ നിന്നും കേട്ടു. ചാത്തന് ഹാപ്പി ആയി.

അപ്പോള് ഇനി ഹോളി ആഘോഷം തുടങ്ങാമല്ലോ, അല്ലേ? ഇതു സാധാരണ ഹോളി ആഘോഷം പോലെയൊന്നുമല്ല വളരെ വ്യത്യസ്ഥമാണ്. ഇതിലെ പ്രധാന പരിപാടികള് വെറുതെ പോകുന്നവന്റെ തലയില് ഒരു ബക്കറ്റ് വെള്ളം കമിഴ്ത്തുക (ചായത്തിനൊക്കെ എന്താ വില!! ഡെയലി യൂസിനു വെള്ളമാണ് ബെസ്റ്റ്), എല്ലാ മുറിയിലേയും ബെഡ്ഡില് വെള്ളം ഒഴിക്കുക, എതിര്ക്കാന് വരുന്നവന്റെ തലയ്ക്കടിക്കുക, അവന്റെ വംശ പരമ്പരകളുടെ മുഴുവന് തന്തയ്ക്ക് വിളിക്കുക മുതലായ കലാപരിപാടികളോടെയാണ് ഈ ഹോളി ആഘോഷം. വളരെയധികം സന്തോഷം വരുമ്പോഴെല്ലാം ഈ കലാപരിപാടികള് ഞങ്ങള് നടത്താറുണ്ട്. എല്ലാത്തവണയും ബെസ്റ്റ് ഹോളിയിസ്റ്റിന് സസ്പെന്ഷന് നല്കി കോളേജധികൃതറ് ആദരിക്കാറുമുണ്ട്. ഇതിപ്പോള് സ്റ്റഡി ലീവ് ആയത് കൊണ്ട് ഗപ്പൊന്നും കിട്ടാന് സാധ്യതയില്ല, എന്നാലും നമുക്ക് ഹോളി ആഘോഷിക്കാതെ പറ്റില്ലല്ലോ. അങ്ങനെ കലാപരിപാടികള് തുടങ്ങി, ഉടവാളുമായി കിടന്ന ലുട്ടാപ്പിയുടെ പുറത്ത് 3 ബക്കറ്റ് വെള്ളമൊഴിച്ചുകൊണ്ടാണ് കലാപരിപാടികള് അവസാനിപ്പിച്ചത്. പുറത്ത് വീണതിനേക്കാള് അധികം വെള്ളം അകത്താക്കിയിരുന്ന ആ മഹാനുഭാവന് ഞങ്ങളെ ഇങ്ങനെ ശപിച്ചു.

എന്റെ പുറത്ത് വെള്ളമൊഴിച്ചവന്മാരെല്ലാം കാലാനുകാലം സപ്ലിയടിച്ച് പണ്ടാരമടങ്ങുമെടാ -------ന്റെ മക്കളെ.

ഓ പിന്നെ ഇതാണു വല്യ ശാപം, ഇപ്പോള് സപ്ലിയില്ലാത്ത മാതിരി, ഒന്നു പോടാ മ….മ….മത്തങ്ങാതലയാ എന്നൊക്കെ വിളിച്ച് എല്ലാരും പോയി കിടന്നുറങ്ങി.
പിറ്റേന്ന് പ്രഭാതം പൊട്ടി വിടര്ന്നു ആരും എണീറ്റില്ല. മണി 7ആയി, 8ആയി, 9ആയി, ആരും എണീക്കുന്നില്ല. ഇതില് അദ്ഭുതപ്പെടാനൊന്നുമില്ല, ഞങ്ങള് 10 മണിയെങ്കിലുമാവാതെ എണീക്കാറില്ല, ശീലമായിപ്പോയി. 9.30 ആയപ്പോള് ലുട്ടാപ്പി കെട്ട് വിട്ട എഴുന്നേറ്റ് നേരെ റീഡിംഗ് റൂമിലേക്ക് പോയി. അവിടെ ചെന്നിട്ടവന് ചിന്തിച്ചു തുടങ്ങി, “അല്ല ഞാനെന്തിനാണ് ഇങ്ങോട്ട് വന്നത്, എന്തായാലും വന്ന സ്ഥിതിക്ക് പത്രം വായിച്ചു കളയാം”. പത്രത്തിന്റെ ഉള്പ്പേജിലെ ഒരു വാറ്ത്തകണ്ട് അവന് ഞെട്ടി വിറച്ചു, പൊട്ടിത്തെറിച്ചു. ബോധ ശൂന്യനായ് നിലമ്പതിച്ച ലുട്ടാപ്പിയുടെ കയ്യില് നിന്നും പത്രക്കടലാസുകള് താഴേക്കു വഴുതി വീണു.

തുടരും

5 comments:

Jith Raj said...

പഴയ ഹോസ്റ്റല്‍ വിശേഷങ്ങള്‍ പങ്ക് വെയ്ക്കുന്ന ഈ പോസ്റ്റ് ഇതിലെ എല്ലാ കഥാപാത്രങ്ങള്‍ക്കുമായി സമറ്പ്പിക്കുന്നു.

ശ്രീ said...

കൊള്ളാം. ദാ പിടിച്ചോ ഒരു തേങ്ങ.
“ഠേ!”
"വളരെയധികം സന്തോഷം വരുമ്പോഴെല്ലാം ഈ കലാപരിപാടികള് ഞങ്ങള് നടത്താറുണ്ട്. എല്ലാത്തവണയും ബെസ്റ്റ് ഹോളിയിസ്റ്റിന് സസ്പെന്ഷന് നല്കി കോളേജധികൃതറ് ആദരിക്കാറുമുണ്ട്. "

രസകരമായ വിവരണം. ബാക്കി കൂടെ പോരട്ടേ...
:)

,, said...

ഹോസ്റ്റല്‍ വിശേഷങ്ങള്‍ എത്രയായാലും , എത്ര കേട്ടാലും മതി വരില്ല. നല്ല രസമുണ്ട്ട്ടോ

ഓഫ് - ശ്രീ ഈ തേങ്ങ എല്ലാം എവീടെ നിന്ന് പെറുക്കി കൊണ്ടുവരുന്നപ്പാ ?

Rare Rose said...

ജിത് രാജ്..ഇതു കലക്കീ ട്ടാ..സാങ്കേതിക വിദ്യാഭ്യാസം കഴിഞ്ഞു ഹോസ്റ്റലില്‍ നിന്നു പൊടിയും തട്ടി വന്നിട്ടു അധിക നാള്‍ ആവാത്തോണ്ടു ഈ പോസ്റ്റ് വായിച്ചു കുറെ സമയം ഹോസ്റ്റല്‍ ആയിരുന്നു മനസ് നിറയെ..ഹി..ഹി..പരീക്ഷ മാറ്റിവക്കല്‍ ഞങ്ങടെ യൂണിവേര്‍സിറ്റിക്കും ഭയങ്കര താല്‍പ്പര്യമുള്ള ഏര്‍പ്പാടാണു‍..തലേന്നിരുന്നു കുത്തിപ്പിടിച്ചു , ഓരോ വിഷയവും തലയില്‍ അടിച്ചുകേറ്റുന്ന സമയത്തായിരിക്കും മാറ്റിവെക്കല്‍.. ഈ നെഞ്ചത്തടിയും..കരച്ചിലും പിഴിച്ചിലും..അവിടെയും ഉണ്ടായിരുന്നു..പക്ഷേ..വെള്ളം കൊണ്ടു ഹോളി കളിക്കാവുന്നതിന്റെ അനന്തസാധ്യതകള്‍ ഇപ്പോഴാണു അറിഞ്ഞതു..എന്നിട്ടു..അവസാനം എന്തു സംഭവിച്ചു??..പരീക്ഷ മാറ്റിവെച്ചില്ലേ??..ആകാംക്ഷ കൂട്ടാതെ വേഗം പോസ്റ്റൂ...:-)

Jith Raj said...

പ്രിയപ്പെട്ട ശ്രീ കമന്റിനു നന്ദി, തേങ്ങായ്ക്കും.ബാക്കി കൂടെ ഞാന്‍ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നന്ദനയുടെയും Rare Rose ന്റെയും അഭിപ്രായങ്ങള്‍ക്ക് നന്ദി.ഹോളി മാത്രമല്ല വേറെയും ഒത്തിരി ആഘോഷങ്ങള്‍ ഉണ്ട് ഞങ്ങളുടെ ഹോസ്റ്റല്‍ ജീവിതത്തില്‍ അതൊക്ക് ഇനി വരുന്ന പോസ്റ്റുകളില്‍ വിവരിക്കാം.