19 February, 2008

ഒരു പ്രണയകാലത്തിന്റെ ഓര്മയ്ക്

ഈ കഥയും ഇതിലെ കഥാപാത്രങളും തികച്ചും യഥാര്‍ത്ഥവും ഈ ക്രൂര കഥാപാത്രങള്‍ എന്നെ കണ്ടാല്‍ തല്ലുമെന്ന് ഉറപ്പായതിനാലും എനിക്ക് എന്തെങ്കിലും പറ്റിയാല്‍ മാന്യ വായനക്കാര്‍ ആയിരിക്കും ഉത്തരവാദികള്‍ എന്ന് ഇതിനാല്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളുന്നു.

അപ്പോള്‍ നമുക്ക് കഥ തുടങ്ങാം. വളരെ പണ്ടു നടന്ന കഥയാണു കേട്ടോ

നീ എന്റെ കൂടെ നില്‍ക്കുമോ ഇല്ലയോ ഇപ്പോള്‍ പറയണംരഞ്ചിത്തിന്റെ ചോദ്യം എന്നെ സ്വപ്നത്തില്‍ നിന്നും ഉണര്‍ത്തി.

സംഭവം വെരി സീരിയസ്അവന്റെ കൂടെ നിന്നില്ലെങ്കില്‍ ഏഴാം ക്ലാസ് ക്രിക്കറ്റ് ടീമില്‍ നിന്ന് ഉറപ്പായും പുറത്ത്. ഇനി കൂടെ നിന്നാലോ മിക്കവാറും സ്കൂളില്‍ നിന്ന് തന്നെ പുറത്താവും.(അതാണു ഇതു വരെ ഉള്ള അനുഭവം) എന്നാലും കാര്യം എന്തെന്ന് അറിയണമല്ലോ. എന്നിട്ടാവാം ബാക്കിയൊക്കെ.

ഞാന്‍: നീ കാര്യം പറ വല്ലവനേയും തല്ലാന്‍ ആണോ? ഞാന്‍ ആ പണി നിറ്ത്തി എന്നറിയാമല്ലോ

രഞ്ചി: എടാ കൂട്ടുകാര്‍ ആയാല്‍ പരസ്പര വിശ്വാസം വേണം. തല്ലാന്‍ ആണെങ്കില്‍ നിന്റെ ആവശ്യം എന്താ നമുക്ക് വരുണ്‍ ഇല്ലേ.

ഹോ! അത്രയും ആശ്വാസം. സ്കൂളില്‍ നിന്നും പുറത്താവില്ല. ഇത് വേറെ ഏതോ ഏടാകൂടം ആണു. എന്തായാലും ക്രിക്കറ്റ് ടീം ഒരു പ്രശ്നം തന്നെ.

ഞാന്‍: എന്നാല്‍ നീ കാര്യം പറ. നമുക്ക് പരിഹാരം ഉണ്ടാക്കാം.

രഞ്ചി: കാര്യം ഞാന്‍ ഇന്റെറ്വെല്ലിനു പറയാം ഇപ്പോള്‍ പറ്ഞ്ഞാല്‍ ശരി ആവില്ല.

അപ്പോള്‍ അന്താരാഷ്ട്ര പ്രശ്നം ആണു. മിക്കവാറും അമേരിക്ക ഉപരോധം ഏറ്പ്പെടുത്തും ഉറപ്പ്.

രാഖി ടീച്ചറുടെ ക്ലാസ്സില്‍ ശ്രദ്ധിക്കാന്‍ ആയില്ല. എങ്ങനെ ശ്രദ്ധിക്കും പ്രശ്നം ഗുരുതരം ആണല്ലോ.

എന്തായാലും പതിവു പോലെ ഉള്ള ഇമ്പോസിഷന്‍ കിട്ടി ബോധിച്ചു. പിന്നേയും എന്റെ മനസ്സില്‍ ന്യായ അന്യായ്ങ്ങളുടെ വടം വലി ആരംഭിച്ചു. ഒരു വശത്ത് ക്രിക്കറ്റും മറു വശത്ത് അച്ച്ഛനും. ഓ ഞാന്‍ പറയാന്‍ മറന്നു എന്റെ അച്ച്ഛന്‍ ഇതേ സ്കൂളിലെ അദ്ധ്യാപകന്‍ ആണു. അത് എന്റെ ഏറ്റവും വലിയ സന്തോഷംകാരണം മറ്റൊന്നും അല്ല കിട്ടാനുള്ളതൊക്കെ കൃത്യമായി കിട്ടാറുണ്ടേ.

എന്റെ മനസ്സ് പ്രധാനമായും നാലു കാര്യങ്ങളില്‍ കേന്ദ്രീകരിച്ചു. അച്ച്ഛന്‍ – ചൂരല്‍ – ക്രിക്കറ്റ് – വിക്കറ്റ് കീപ്പറ്. അതെന്താണോ എന്തൊ? (ഞാന്‍ പറയാന്‍ മറന്നു ഞാന്‍ ഏഴാം ക്ലാസ് ടീമിന്റെ വിക്കറ്റ് കീപ്പറ് ആണു, കാരണം മ്റ്റൊന്നും അല്ല, ഫീല്‍ഡിങ് സമയത്ത് വെറുതെ നിന്നാല്‍ മതി. ഓടാന്‍ നമുക്ക് പണ്ടേ മടി ആണല്ലോ).

അങ്ങനെ കാത്ത് കത്തിരുന്ന ഇന്റെറ്വെല്‍ എത്തി. ര്ഞ്ചിയും കൂട്ടരും ഓടി എന്റെ അടുത്ത് എത്തി അങ്ങനെ ചറ്ച്ച ആരംഭിച്ചു. നീ കൂടെ നില്‍ക്കുമോ ഇല്ലയോ? വെഗം പറ എന്നിട്ടു വേണം ക്രിക്കറ്റ് ടീമിനേയും ഏറു പന്ത് ടീമിനേയും തീരുമാനിക്കാന്‍. അവന്‍ മൊഴിഞ്ഞു.

വീണ്ടും അച്ച്ഛന്‍ – ചൂരല്‍ – ക്രിക്കറ്റ് – വിക്കറ്റ് കീപ്പറ്. ഒടുവില്‍ ക്രിക്കറ്റ് തന്നെ വിജയിച്ചു. അങ്ങനെ ഏഴാം ക്ലാസ് ക്രിക്കറ്റ് ടീമിനു ഒരു വിലപ്പെട്ട വിക്കറ്റ് കീപ്പറേയും ബാറ്റ്സ്മാനേയും നില നിറ്ത്താന്‍ ആയി. എന്റെ ഒരു ത്യാഗമേ.

ഞാന്‍ എന്തിനും റെഡി നീ ഇനി കാര്യം പറ.

എഡാ നിനക്ക് നാലാം ക്ലാസ്സിലെ മീരയെ അറിയാമോ?

ഇല്ല.

എന്റെ ഭാഗ്യം.

അവള്‍ നിന്നെ എന്ത് ചെയ്തു

അവള്‍ ഒന്നും ചെയ്തില്ല. എനിക്ക് അവളെ ഭയങ്കര ഇഷ്ടമാണു. പക്ഷെ നമ്മുടെ ഓന്തു വാസുവും അവളുടെ പുറെകയാ. പക്ഷെ ഞാന്‍ അവളെ വിട്ട് കൊടുക്കില്ല.

അപ്പോള്‍ അതാണു കാര്യം ഏഴാം ക്ലാസ് കാരനു നാലാം ക്ലാസ് കാരിയോട് പ്രേമം. അതും ട്രയാംഗില്‍ പ്രേമം. അപ്പോള്‍ എന്താണാവോ എന്റെ റോള്‍ ഇതില്‍, അവനോടു ഞാന്‍ ചോദിച്ചു. മോറല്‍ സപ്പോറ്ട്ട് തന്നെ. ഓന്ത് വാസു ചൊറിയാന്‍ വന്നാല്‍ കലിപ്പിക്കുക അതാണു പണി. അപ്പോള്‍ നമ്മള്‍ വാടക ഗുണ്ട ആണല്ലെ, കൊള്ളാം നല്ല പരിപാടി അപ്പോള്‍ വരുണ്‍ എവിടെ പോയി? കാര്യം നടക്കണേല്‍ നമ്മള്‍ തന്നെ വേണം.

നീ ശരിക്കും സീരിയസ്സാണോ?

അതെ അവളെ കെട്ടാതെ ഒരു ജീവിതം ഇല്ല.

നീ എപ്പൊള്‍ കെട്ടും

ഏഴാം ക്ലാസ് പരീക്ഷ കഴിഞ്ഞിട്ട്

എനിക്കു ബോധ്യമായി അവന്‍ ശരിക്കും സീരിയസ്സ് ആണു.

ഇനി ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ല. എന്നാലും ഒരു സംശയം. അവനോടു ചോദിക്കുക തന്നെ.

കല്യാണം കഴിച്ചിട്ടു നിങ്ങള്‍ എങ്ങനെ ജീവിക്കും.

എഡാ മണ്ടാ അതിനു എന്റെ ഡാഡിക്കു ജോലി ഇല്ലേ, പിന്നെന്താ പ്രെശ്നം?

സംശയം സോള്‍വെഡ് എല്ലാം ക്ലിയറ് ആയി ഇങ്ങനെ വേണം ഡാഡിമാര്‍ ആയാല്‍ അല്ലാതെ.

അപ്പോള്‍ എന്താണു പരിപാടി?

വളരെ സിമ്പിള്‍ നാളെ ഉച്ചയ്ക് അവളോടു ഞാന്‍ പറയാന്‍ പോകുന്നു ചിത്ര്ത്തിലെ മോഹന്‍ലാ‍ലിനെ പോലെ.

അതു വേണോ

വേണം അല്ലേല്‍ ഓന്തു വാസു കേറി കൊത്തും, അവന്‍ നാലു കൊല്ലം തോറ്റതല്ലേ, അങ്ങനെ അവന്‍ സുഖിക്കേണ്ട.

അതു ശരിയാ

അപ്പോള്‍ നാളെ നീ പോയി പറയും അല്ലേ

ഞാന്‍ അല്ല.നമ്മള്‍

നമ്മളോ, എഡാ എനിക്കു നാളെ അമ്മാവന്റെ വീട്ടില്‍ പോണം അവിടെ കല്യാണം ആണു.

എന്നാല്‍ നമുക്കു മറ്റെന്നാള്‍ പറയാം

അവനു കാര്യം മനസ്സിലായി, അവനാരാ മോന്‍.

ഛീ കല്യാണത്തിനൊക്കെ ആറ്ക്കു പോണം, എനിക്കു വലുതു നിന്റെ കല്യാണം ആണു.

അപ്പോള്‍ എല്ലാം പറഞ്ഞ പോലെഅപ്പോള്‍ നാളെ ഈറന്‍ മേഘം പൂവും കൊണ്ടു.പിന്നെ ഇതു ഒരു കാരണവശാലും വാസു അറിയരുതുമനസ്സിലായോ

അതു പിന്നെ പറയാന്‍ ഉണ്ടോ

എഡാ എനിക്കു ഒരു സംശയം നാളെ നമ്മള്‍ മാത്രമേ ഉള്ളോ അതോ വേറെ ജഗ ജില്ലികളും ഉണ്ടോ.

എന്റെ ഡാഡിയും വരുന്നുണ്ട്അല്ല പിന്നെ.

ഒടുവില്‍ ആ സുദിനം വന്നെത്തി. എന്റെ നെഞ്ചു പടാപടാ ഇടിച്ചു തുടങ്ങി. ക്ലാസ് ആരംഭിച്ചു രഞ്ചി വന്നിട്ടില്ലഹോ രക്ഷപെട്ടു.

സെക്കന്റ് പീരീഡു കഴിഞ്ഞപ്പോള്‍ പണ്ടാരക്കാലന്‍ എത്തി.

നീ എവിടെ പോയിരിന്നു.

ഞാന്‍ ഒന്നു അമ്പലം വരെ പോയിരുന്നു. ഒരു നല്ല കാര്യത്തിനു പൊകുവല്ലേ.

വീണ്ടും എന്റെ നെഞ്ച് ഡ്രം അടിക്കാന്‍ തുട്ങ്ങി.

അപ്പോള്‍ രഞ്ചി പറഞ്ഞു

അല്ലേല്‍ വേണ്ടല്ലേ ഇതൊക്കെ ചീപ്പു പരിപാടികള്‍ അല്ലേ..

ദൈവത്തിനു ശക്തി ഉണ്ടെന്നു പറയുന്നത് ഇതാണു. എന്റെ പ്രാറ്ത്ഥന കേട്ടല്ലോ.

ഇന്ററ്വെല്ലിനു ഓന്തു വാസു രഞ്ചിയൊടു എന്തോ പറയുന്നത് കണ്ടു.

രഞ്ചി ഓടി വന്നിട്ടു പറഞ്ഞു, ഡാ പ്രശ്നം ആയി അവന്‍ നമ്മുടെ പ്ലാന്‍ അവന്‍ അറിഞ്ഞു. അവനിപ്പോള്‍ അവളോടു ഐ ലവ് യു അടിക്കാന്‍ പോകുവാണെന്ന് പിന്നെ ഞാന്‍ എന്തിനാടാ ഈ മീശയും വെച്ചോണ്ടു നടന്നിട്ട്.

ഏത് മീശ

അല്ല ആണാണെന്ന് പറഞ്ഞ് നടന്നിട്ട്.

എന്നാല്‍ വേഗം വാ നമുക്ക് അവനെ പിടിക്കാം

ഞങ്ങള്‍ ഓടി അവിടെ എത്തിയപ്പോഴേക്കും ഓന്തു വാസു മീരയെ തടഞ്ഞു നിര്‍ത്തിയിരിക്കുന്നതാ‍ണു കണ്ടതു. സംഗതിയുടെ കിടപ്പു മനസ്സിലാക്കി വലിയാന്‍ നോക്കിയ എന്നെ രഞ്ചി തൂക്കി എടുത്തോണ്ടു പോയി, അതായത് അവന്റെ നാലു ഇരട്ടി തൂക്കമുള്ള എന്നെ അവന്‍ തൂക്കി എടുത്തെന്ന്. ഇതിനായിരിക്കും പ്രേമതിന്റെ ശക്തി എന്നു പറയുന്നതു.

ഞാന്‍ ഇത്രയും വ്യക്തമായി കേട്ടു

ഡീ നിനക്ക് എന്നെയാണോ അതോ ഈ ----ന്റെ മോനെ (രഞ്ചി) ആണോ ഇഷ്ടം. പറയെഡീ.

വളരെ പ്രസക്തമായ ചോദ്യം. ഒരു 15 വയസ്സുകാരന്‍ 9 വയസ്സുകാരിയോടു തീര്‍ച്ചയയും ചോദിച്ചിരിക്കേണ്ട ചോദ്യം. ഇതിനാലാവണം പ്രേമത്തിനു കണ്ണില്ല കണ്ണില്ല എന്നു പറയുന്നതു.

പേടിച്ചരണ്ട മീര ആദ്യം വാസുവിനെ നോക്കി, പിന്നെ രഞ്ചിയെ നോക്കി, പിന്നെ എന്നെ നോക്കിയിട്ടു ഒറ്റക്കരച്ചില്‍. അതിനിടയില്‍ അവളുടെ ഒരു ഒടുക്കത്തെ ഡയലോഗുംങീ ങീ ചേട്ടന്‍ ആ സാറിന്റെ മകന് അല്ലെ, എനിക്കറിയാം ഞാന്‍ പറഞ്ഞു കൊടുക്കുംങീ ങീ.

എന്ത് കൊണ്ടു ഭൂമി കുലുക്കം ഉണ്ടായില്ല, പ്രളയം ഉണ്ടായില്ല, ഞാ‍ന്‍ ചത്തു പോയില്ല.

ഞാന്‍ ചുറ്റും നോക്കി, എവിടെ വാസു? എവിടെ രഞ്ചി? ഞാനും മീരയും പത്ത് മുപ്പതു കാഴ്ചക്കാരും.

അതിനിടയ്ക്ക് രഞ്ചിയുടെ ശബ്ദം ഞാന്‍ ഒരു അശരീരി പോലെ കേട്ടു. എല്ലാം കൊളം ആക്കിയപ്പോള്‍ നിനക്ക് മതിയായല്ലോ നിനക്കു ഞാന്‍ വെച്ചിട്ടുണ്ടു. അപ്പോള്‍ എന്റെ മനസ്സില്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ച്ഛന്‍ – ചൂരല്‍ – അച്ച്ഛന്‍ – ചൂരല്‍ – അച്ച്ഛന്‍ – ചൂരല്‍

പിന്നെ എന്തു സംഭവിച്ചു എന്നു എത്ര ആലോചിച്ചിട്ടും എനിക്കറിയില്ലഅന്നുംഇന്നുംസത്യം.

വാല്‍ക്കഷ്ണം: ദൈവത്തിനു അവിടം കൊണ്ടും മതിയായില്ല. കഴിഞ്ഞ ദിവസം അമ്മ വിളിച്ചിട്ടു പറഞ്ഞു എഡാ നിനക്കു ഒരു നല്ല കല്യാണ ആലോചന വന്നിട്ടുണ്ടു, നിനക്കറിയില്ലേ ഒരു മീരയെ നിന്റ്റെ ജൂനിയര്‍ ആയി പഠിച്ച ----ന്റെ മോള്‍..എന്താ നിന്റെ അഭിപ്രായം.ഡാ നീ കേള്‍ക്കുന്നില്ലേഹലോഹലോ.

ഞാന്‍ കേട്ടുവ്യക്തമായി ങീ ങീ ചേട്ടന്‍ ആ സാറിന്റെ മകന് അല്ലെ, എനിക്കറിയാം ഞാന്‍ പറഞ്ഞു കൊടുക്കുംങീ ങീ.


15 comments:

വല്യമ്മായി said...

ഇതേ പേരില്‍ മറ്റൊരു ബ്ലൊഗ്ഗുണ്ട് അതിനാല്‍ പേരു മാറ്റിയാല്‍ കണ്‍ഫ്യൂഷന്‍ ഒഴിവാക്കാമായിരുന്നു

Jith Raj said...

ഞാന് പേരു മാറ്റി. ഈ പേര് ആരും ഉപയോഗിക്കുന്നില്ല എന്ന് വിശ്വസിക്കുന്നു.

ശ്രീ said...

“ഞാന്‍:നീ ശരിക്കും സീരിയസ്സാണോ?
രഞ്ചി:അതെ അവളെ കെട്ടാതെ ഒരു ജീവിതം ഇല്ല.
ഞാന്‍:നീ എപ്പൊള്‍ കെട്ടും
രഞ്ചി:ഏഴാം ക്ലാസ് പരീക്ഷ കഴിഞ്ഞിട്ട്
എനിക്കു ബോധ്യമായി അവന്‍ ശരിക്കും സീരിയസ്സ് ആണു.”

ഹ ഹ. കലക്കി.

അല്ലാ, എന്നിട്ടെന്തായി? ക്ലൈമാക്സ്...

വിന്‍സ് said...

ഹഹഹഹ :) ശെരിക്കും ഇഷ്ടപെട്ടു. ഒരുപാടു സ്കൂള്‍ തമാശയിലേക്കെന്നെ ഇതു തിരിച്ചു കൊണ്ടു പോയി. നല്ല എഴുത്തും. ശെരിക്കും ഇഷ്ടപെട്ടു.

പിന്നെ മീരയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചൊ??

വിന്‍സ് said...

പിന്നെ 2006 ഇല്‍ തുടങ്ങിയ ബ്ലോഗ് ഇപ്പം ആണോ ആക്റ്റിവേറ്റ് ചെയ്യുന്നതു?? തുടരുക.

vidya said...

taave heeli yeenu bardideera.....

Lettescia said...

Excellent!! Enjoyed reading it...

Maydinan said...

Genius creates, and taste preserves. Taste is the good sense of genius; without taste, genius is only sublime folly.

Jith Raj said...

എല്ലാ പ്രതികരണങ്ങള്ക്കും വളരെ നന്ദി. ഒരു തുടക്കക്കാരന് എന്ന നിലയില് ഈ പ്രതികരണങ്ങള് വളരെയധികം പ്രചോദനം നല്കുന്നു. ശ്രീ, വിന്സ്, നിങ്ങളുടെ പ്രതികരണങ്ങള് എനിക്ക് പുതിയ പോസ്റ്റിന്റെ നിറ്മ്മാണത്തിനു വളരെയധികം പ്രചോദനം നല്കുന്നു. എല്ലാവറ്ക്കും ഒരിക്കല് കൂടി നന്ദി.

Nat said...

ഇങ്ങനെ ഒരു ക്റൂരത ഞാന് പ്റതീക്ഷിച്ചതല്ല.... നന്നായിരിക്കുന്നു... വീണ്ടും എഴുതൂ...

Anonymous said...

“സസിക്ക് താങ്കളുടെ Blog പെരുത്ത് ഇഷ്ടായി“
U Rocks!

Anonymous said...

ഇക്ക വായിചു കെട്ടാ.............
എന്താ പറയാ....കേമ മായിട്ടുണ്ട്.......

Visala Manaskan said...

സംഭവം രസായിട്ടുണ്ട്. പരിണാമന്‍ ഗുപ്തനും ഞെരിച്ചടക്കി.

:) മംഗളങ്ങള്‍ മനോരമകള്‍ ഏഷ്യാനെറ്റുകള്‍ (കട്:കുഴൂര്‍ വിത്സണ്‍)

Student said...

Jith raj...
adi poli. Ninne ethra abhinandichaalum mathiyaakilla. Ninte aa valiya sareerathinakathe ithra sooper aaya oru hrudayam undennu nhan swapnepi vichaarichathalla.

Sneha_bahumaana_aasamsaadikalode
v i n u.

ശ്രീവല്ലഭന്‍. said...

ങീ ങീ ചേട്ടന്‍ ആ സാറിന്റെ മകന് അല്ലെ, എനിക്കറിയാം ഞാന്‍ പറഞ്ഞു കൊടുക്കും…ങീ ങീ.:-)

ഹയ്യോ ഇതൊക്കെ കാണാന്‍ വൈകിയത്‌ വളരെ നഷ്ടമായ്‌ പോയ്! കലക്കന്‍ വിവരണം, പ്രേമം!