02 March, 2008

How does Google make money?

പതിവു പോലെ ഈ പോസ്റ്റും നമ്മുടെ രഞ്ചിക്കാണു. അവനാണു ഈ million dollar question അല്പ സമയം മുന്‍പ് എന്നോട് വിളിച്ച് ചോദിച്ചത്. ഇതിന്റെ ഉത്തരം അറിയാവുന്നവറ് ഇത് വായിച്ച് ബോറടിക്കാതിരിക്കുന്നതാണു ഉചിതം, എങ്കിലും ഞാന്‍ എന്തെങ്കിലും തെറ്റ് വരുത്തിയിട്ടുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുമല്ലോ, അത് എനിക്കും മറ്റ് പലറ്ക്കും ഒരു അനുഗ്രഹമായിരിക്കും. ഇതില്‍ പ്രദിപാദിച്ചിരിക്കുന്ന കാര്യങ്ങള്‍ ഞാന്‍ വായിച്ചറിഞ്ഞവ മാത്രമാണു, ഇതിന് യാതൊരു ആധികാരികതയും കല്‍പ്പിക്കരുത് എന്ന് അപേക്ഷിക്കുന്നു.

“എങ്ങനെ ആണ് ഗൂഗിള് പണം ഉണ്ടാക്കുന്നത്?” ചോദിച്ചത് മറ്റാരുമല്ല ഇന്‍ഡ്യയിലും വിദേശത്തും ഒരു പോലെ പേരുള്ള ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയുടെ ഡെലിവറി മാനേജറ്. ഈ ചോദ്യം ഞാന്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി.സുഹൃത്തുക്കള്‍, കസ്റ്റമേഴ്സ്, യാത്രയില്‍ പരിചയപ്പെടുന്ന സുഹൃത്തുക്കള് എല്ലാം എന്നോട് ഇതേ ചോദ്യം ആവറ്ത്തിച്ചിട്ടുണ്ട്, അങ്ങനെയാണ് ഞാന്‍ ഇത്തവണ ഈ വിഷയം തന്നെ ബ്ലോഗിങ്ങിന് തിരഞ്ഞെടുത്തത്. ഇത്രയധികം ഉത്തരം കിട്ടാന്‍ പ്രയാസമുള്ള ഒരു കാര്യമാണോ ഇത്അല്ലേ അല്ല. ഈ ലേഖനത്തിന്റെ തലക്കെട്ട് അതേ പോലെ ഗൂഗിളില്‍ പേസ്റ്റ് ചെയ്താല്‍ ഉത്തരം കിട്ടും. എന്തായാലും എനിക്ക് ബ്ലോഗ് ചെയ്യാന്‍ ഒരു വിഷയവും ആയി, ചിലരുടെയെങ്കിലും സംശയങ്ങള്‍ ദുരീകരിക്കാനും കഴിയും എന്ന വിശ്വാസത്തില്‍ ഞാന്‍ തുടങ്ങുന്നു.

എന്താണ് ഗൂഗിള്‍?

ഗൂഗിള്‍ എന്താണെന്ന് ആരോട് ചോദിച്ചാലും കിട്ടുന്ന ഉത്തരം അത് ഒരു സെറ്ച്ച് എഞ്ചിന്‍ ആണെന്നാണ്. അത് ശെരിയാണു താനും. ഗൂഗിളിന്റെ പ്രധാന ബിസിനസ്സ് സെറ്ച്ചും അതിനോട് അനുബന്ധിച്ചുള്ള സേവനങ്ങളും തന്നെയാണു. ഇവിടെയാണു സംശയങ്ങളുടെ നിര രൂപപ്പേടുന്നത്. ഗൂഗിള്‍ സെറ്ച്ച് തികച്ചും ഫ്രീ ആണല്ലോ പിന്നെ അവരു എവിടെ നിന്നും പൈസ ഉണ്ടാക്കുന്നു. സംശയം ശരി ആണു, ഗൂഗിള്‍ സെറ്ച്ച് തികച്ചും ഫ്രീ തന്നെ. അങ്ങനെയാണെങ്കില്‍ അവറ് ചിലപ്പോള്‍ പണം ഉണ്ടാക്കുന്നത് അനുബന്ധ സേവനങ്ങളിലൂടെ ആയിരിക്കും. പക്ഷെ gmail, orkut, youtube, picasa, google earth എല്ലാം ഫ്രീ സേവനങ്ങള്‍ തന്നെ. ഇവിടെയാണു മിക്കവരുടേയും സംശയം ബലപ്പെടുന്നതും അവറ് അറിയാന്‍ ആഗ്രഹിക്കുന്നതും.

ഗൂഗിള്‍ ഒരു മാജിക്കിലൂടെയും അല്ല പണം ഉണ്ടാക്കുന്നത്, മറ്റ് കമ്പനികളെപ്പോലെ പരസ്യ വരുമാനം തന്നെയാണു അവരുടെ പ്രധാന വരുമാന മാറ്ഗ്ഗം. പക്ഷെ അവറ് അത് നിറ്വ്വഹിക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയില്‍ ആണെന്നു മാത്രം. മറ്റ് കമ്പനികളെല്ലാം വറ്ണ്ണോജ്ജ്വലങ്ങളായ പരസ്യങ്ങള്‍ കൊടുക്കുമ്പോള്‍ ഗൂഗിള്‍ ടെക്സ്റ്റ് ആഡ് മാത്രമാണു സ്വന്തം സൈറ്റില്‍ കൊടുക്കുന്നത്. പക്ഷെ ഇത് ഒരിക്കലും ഹോം പേജില്‍ നമുക്ക് കാണാന്‍ കഴിയില്ല. എന്തെങ്കിലും സെറ്ച്ച് ചെയ്യുമ്പോള്‍ ആ‍ റിസല്‍റ്റിന്റെ കൂടെയാണു നമുക്ക് ഈ പരസ്യ രീതി കാണാന്‍ സാധിക്കുക. താഴത്തെ ചിത്രം കാണുക.


ഈ പരസ്യങ്ങളുടെ മുകളിലായി sponsored links എന്ന് വ്യക്തമായി എഴുതിയിട്ടാവും അവറ് പരസ്യങ്ങള്‍ കൊടുക്കുക. ചിലപ്പോള്‍ ഇവ ആദ്യ സെറ്ച്ച് റിസള്‍ട്ടായും പ്രത്യക്ഷപ്പെടാം. എന്തായാലും പരസ്യത്തിന്‍ മുന്‍പ് sponsored links എന്ന് വ്യക്തമായി എഴുതിയിട്ടുണ്ടാവും. ഇവയെല്ലാം ടെക്സ്റ്റ് ലിങ്കായാണു പ്രത്യക്ഷപ്പെടുന്നത് എന്ന് പറഞ്ഞല്ലോ. ഇവയില്‍ ഏതെങ്കിലും ലിങ്കില്‍ ആരെങ്കിലും ക്ലിക്ക് ചെയ്താല്‍ ആ പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന കമ്പനി ഗൂഗിളിന്‍ ഒരു നിശ്ചിത സംഖ്യ പരസ്യ വരുമാനമായി കൈമാറണം. ഒരോ ക്ലിക്കിനും ഇത് വളരെ നിസ്സാരമായ സംഖ്യ ആണെങ്കിലും ഗൂഗിളിന്റെ വ്യാപ്തിയും അതില്‍ ഒരു ദിവസത്തെ ക്ലിക്കുകളുടെ എണ്ണവും വെച്ച് നോക്കുമ്പോള്‍ ഭീമാകാരമായ ഒരു സംഖ്യ ആണു ഒരോ ദിവസവും ഗൂഗിളിന്‍ കൈവരുന്നത്. ഇതോടൊപ്പം Ad sense എന്ന അനുബന്ധ സംവിധാനം ഉപയോഗിച്ചും അവറ് കോടികള്‍ കൊയ്യുന്നു.

എന്താണ്‍ Ad sense?

ഇത് വളരെ ബുദ്ധിപരമായി ഗൂഗിള്‍ രൂപപ്പെടുത്തിയെടുത്ത ഒരു സങ്കേതമാണു. ഇതെന്താണെന്ന് മനസ്സിലാക്കുന്നതിന്‍ മുന്‍പ് നമുക്ക് ഒരു കഥയിലേക്കു കടക്കാം. ഗോപാലേട്ടന്‍ ഒരു പുതിയ ചായക്കട ബാംഗ്ലൂരില്‍ തുടങ്ങിയിരിക്കുകയാണു. പക്ഷെ കടയിലേക്കു വരുന്ന ആള്‍ക്കാറ് വളരെ കുറവ്, കാര്യമെന്താണു? ആ കടയെക്കുറിച്ച് വളരെ കുറച്ച് ആള്‍ക്കാ‍റ്ക്ക് മാത്രമെ അറിയൂ. അപ്പോഴാണ്‍ ഗോപാലേട്ടന്റെ പരിചയക്കാരനായ രാജന്‍ ആ വഴി വരുന്നത്. ഗോപാലേട്ടന്റെ അവസ്ഥ കണ്ട് രാജന്‍ പറഞ്ഞു. “ഗോപാലേട്ടന്‍ വിഷമിക്കേണ്ട, അത്യാവശ്യം ബ്രോക്കറ് പണി ഒക്കെ ഉള്ളത് കൊണ്ട് എനിക്കിവിടുത്തെ ആള്‍ക്കാരെ ഒക്കെ നന്നായി അറിയാം ഞാന്‍ ഇവിടെ ആള്‍ക്കാരെ എത്തിക്കാം. പക്ഷെ ഒരു കാര്യം ഞാന് മൂലം വരുന്ന ഓരോ ആളിനും എനിക്ക് 50 പൈസ വെച്ച് കിട്ടണം, സമ്മതമാണോ?” വല്യ പ്രതീക്ഷയൊന്നുമില്ലെങ്കിലും നഷ്ടം തോന്നാത്ത ഇടപാടായതിനാല്‍ ഗോപാലേട്ടന്‍ സമ്മതിച്ചു. പിറ്റെ ദിവസം മുതല്‍ ആള്‍ക്കാരുടെ എണ്ണത്തിലുള്ള വറ്ധന കണ്ട് ഗോപാലേട്ടന്‍ തന്നെ അന്തിച്ചു പോയി. രാജന്‍ ഒരു സംഭവം തന്നെ ആയിരുന്നു. അവന്റെ കോണ്ടാക്ടുകളാവട്ടെ ഗോപാലേട്ടനു ചിന്തിക്കാനാവാത്തതും. രാജന്‍ മുടങ്ങാതെ എല്ലാ ദിവസവും വന്ന് അവന് കിട്ടാനുള്ളത് വാങ്ങിച്ച് കൊണ്ട് പോയുമിരുന്നു. ഇതിനിടെ പല കസ്റ്റമേഴ്സും ഗോപാലേട്ടന്റെ സ്വന്തം കസ്റ്റമേഴ്സ് ആയി, രാജന്‍ അപ്പോള്‍ പുതിയ ഒരു പദ്ധതിയുമായി എത്തി മറ്റൊന്നുമല്ല. അവന്‍ കൂടുതല്‍ ആള്‍ക്കാരെ വീണ്ടും എത്തിച്ച് കൊടുക്കും നിരക്കെല്ലാം പഴയത് തന്നെ. ഇവിടെ അവന്‍ ചെയ്തത് ആളെ എത്തിച്ചു കൊടുക്കാനുള്ള പണി തന്റെ സുഹൃത്തുക്കളായ മുടിവെട്ടുകാരന്‍ വിജയനേയും ഓട്ടോ ഡ്രൈവറ് ദാസനേയും ഏല്‍പ്പിച്ചു. ഒരു 50 -50 ഏര്‍പ്പാട്. കിട്ടുന്നതില്‍ പാതി രാജനും മറ്റേ പാതി മറ്റുള്ളവര്‍ക്കും. ആറ്ക്കും നഷ്ടമില്ല, എല്ലാവറ്ക്കും ഒരു സൈഡ് ബിസിനസ്സും.

ഈ കഥയില്‍ കുറച്ചേറെ അതിശയോക്തിയുണ്ടെങ്കിലും ഇത് തന്നെയാണ് ഗുഗിളും ചെയ്യുന്നത്. ഇവിടെ ഗോപാലേട്ടനെ നമുക്ക് വിവിധ കമ്പനികളായി കരുതാം അവറ്ക്ക് customers നെ ആവശ്യമുണ്ട്. അത് വിവിധ പരസ്യങ്ങളിലൂടെ എത്തിച്ച് കൊടുക്കുന്ന രാജനെ നമുക്ക് ഗൂഗിളിനോട് ഉപമിക്കാം, അവന്റെ പ്രധാന ജോലി അതല്ല താനും. എന്നാലും അതിലൂടെ വളരെ അധികം വരുമാനം അവന്‍ ഉണ്ടാക്കുന്നുണ്ട്. ഇതറിഞ്ഞ് മറ്റ് കടക്കാരും തങ്ങളുടെ ബിസിനസ്സിനു വേണ്ടി രാജനെ സമീപിക്കുന്നു എന്ന് വിചാരിക്കുക എന്തായിരിക്കും രാജന്റെ ( ഗൂഗുളിന്റെ) വരുമാനം. ഓരോ ദിവസവും ആയിരക്കണക്കിനു ഗോപാലേട്ടന്‍ മാരാണ് രാജന്റെ സഹായത്തിന് കാത്ത് നില്‍ക്കുന്നത്.

ഇനി Ad sense എന്ന സങ്കേതമോ, ഗൂഗിള്‍ ഉണ്ടാക്കിയ പരസ്യങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ഒരു സംവിധാനമായി നിലകൊള്ളുന്നു. ഇതിലവറ് ചെയ്യുന്നത് തങ്ങളുടെ പരസ്യങ്ങള്‍ മറ്റുള്ള വെബ് സൈറ്റുകളിലും ബ്ലോഗുകളിലും പരസ്യപ്പെടുത്തുകയാണ്‍ (ദാസനേയും വിജയനേയും ഓറ്ക്കുക). പക്ഷെ വരുമാനം 50 – 50 അല്ലെന്ന് മാത്രം. പക്ഷെ വരുമാനം 50 – 50 അല്ലെന്ന് മാത്രം. ഇങ്ങനെയുള്ള പരസ്യങ്ങള്‍ നമുക്ക് പല വെബ് സൈറ്റുകളിലും കാണാം. അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഒരു നിശ്ചിത തുക സൈറ്റുടമയ്ക്കും ബാക്കി ഗൂഗിളിനും ലഭിക്കുന്നു. ഇങ്ങനെയുള്ള പരസ്യങ്ങളില്‍ Ads by Goooooogle എന്നോ Featured Ads എന്നോ ഒക്കെ രേഖപ്പെടുത്തിയിരിക്കും. ചുവടെയുള്ള ചിത്രം കാണുക.



ബ്ലോഗുകളിലും നമുക്ക് ഇത്തരം പരസ്യങ്ങള്‍ കൊടുത്ത് പണമുണ്ടാക്കാം, പക്ഷെ മലയാളം ബ്ലോഗുകളില്‍ ഇത് അത്ര ഫലപ്രദമല്ലെന്നു മാത്രം. അതിന്റെ കാരണം മറ്റൊന്നുമല്ല, ഗൂഗിള്‍ വെറുതെ പരസ്യം കൊടുക്കുകയല്ല ചെയ്യുന്നത്, വെബ് സൈറ്റിന്റെ ഉള്ളടക്കത്തോട് സാമ്യമുള്ള പരസ്യമായിരിക്കും അവറ് കൊടുക്കുക. ഇതിന് അവരെ സഹായിക്കുന്നത് spider bots (spider robots) എന്ന സങ്കേതം ആണു. എന്റെ അറിവില്‍ മലയാളം ഫലപ്രദമായി crawl ചെയ്യുന്ന bots ഇതു വരെ ഗൂഗിള്‍ റിലീസ് ചെയ്തിട്ടില്ല.

ഗൂഗിള്‍ എങ്ങനെയാണു പണം ഉണ്ടാക്കുന്നത് എന്ന് ഏകദേശ ധാരണയായി എന്നു വിചാരിക്കുന്നു. ഇനിയും കുറെ സംവിധാനങ്ങള്‍ ഉണ്ട്, അത് പിന്നീടൊരിക്കല്‍ പറയാം.