15 April, 2008

എന്റെ തോന്ന്യാസങ്ങള്

കൂട്ടുകാരൊക്കെ വീഡിയൊ എഡിറ്റിങ്ങ് നടത്തി കയ്യടി വാങ്ങുമ്പോള്‍ എനിക്കും തോന്നി ഒരാശ, എന്തൊക്കെ സംഭവിച്ചാലും എനിക്കും ഒരു വീഡിയൊ എങ്കിലും എഡിറ്റ് ചെയ്യണം. അങ്ങനെ കരുതി കൂട്ടി ചെയ്ത ഒരു പാതകമാണുവീഡിയൊ രൂപത്തില്‍ താഴെ കൊടുത്തിരിക്കുന്നത്. തല്ലിപ്പഴുപ്പിച്ചാല്‍ രുചി ഉണ്ടാവില്ല എന്ന് പറയുന്നത് പോലെ എഡിറ്റ് ചെയ്യാന്‍ വേണ്ടി ചെയ്തത് കൊണ്ട് നന്നായി വൃത്തികേടായിട്ടുണ്ട്. ആര്‍ക്കും ഇതിനെ കുറിച്ച് നല്ല അഭിപ്രായം ഇല്ല. എന്തായാലും ചെയ്തു, എന്നാല്‍ ഇത് കാണിച്ച് എല്ലാവരേയും ബോറഡിപ്പിക്കുക എന്നുള്ളതാണ് ഇനി ചെയ്യാന്‍ പറ്റുന്ന ഏക കാര്യം. അതിനുള്ള ശ്രമം ആണ് ഈ പോസ്റ്റ്.

ഇതിന്റെ സന്ദര്‍ഭവും സാരസ്യവും ഞാന്‍ വ്യക്തമാക്കാം. പണ്ട് ദൂരദര്‍ശനില്‍ ഡക്ക് ടെയ്ല്സ് എന്നൊരു കാര്‍ട്ടൂണ്‍ പരമ്പര ഉണ്ടായിരുന്നു, അതിന്റെ ടൈറ്റില്‍ സോങ്ങിനനുസരിച്ച് തമിഴ് താരങ്ങളായ അസിന്‍, സൂര്യ എന്നിവര്‍ നൃത്തച്ചുവടുകളുമായി നിങ്ങളുടെ മുന്നിലെത്തുന്നു. ആസ്വദിക്കുക….ആശീര്‍വദിക്കുക…..



8 Comments:

Jith Raj said...

കൂട്ടുകാരൊക്കെ വീഡിയൊ എഡിറ്റിങ്ങ് നടത്തി കയ്യടി വാങ്ങുമ്പോള് എനിക്കും തോന്നി ഒരാശ, എന്തൊക്കെ സംഭവിച്ചാലും എനിക്കും ഒരു വീഡിയൊ എങ്കിലും എഡിറ്റ് ചെയ്യണം. അങ്ങനെ കരുതി കൂട്ടി ചെയ്ത ഒരു പാതകമാണു വീഡിയൊ രൂപത്തില് കൊടുത്തിരിക്കുന്നത്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹ ഹ ഹ കലക്കന്‍

ശ്രീ said...

:)

Rare Rose said...

ഹി..ഹി..വല്ലാത്ത തോന്ന്യാസം തന്നെയപ്പാ ഇതു.......;-)

സൂര്യകാന്തി said...

hey this is my favorite video.... i didnt know that its done by you....

സൂര്യകാന്തി said...

pls edit it with the hindi version of the song....

Anonymous said...

onnu mathiyakkedey

ശ്രീ said...

ഈയിടെയായി കാണാറേയില്ലല്ലോ